ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തുറന്ന വാഹനത്തില്‍ ആണ് കളക്ടറേറ്റില്‍ എത്തിയത്.
കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ ഉള്ള എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലിക ഹെലിപാഡില്‍ വന്നിറങ്ങിയ ശേഷമാണ് അദ്ദേഹം തുറന്ന വാഹനത്തില്‍ പോകാന്‍ തീരുമാനിച്ചത്.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തില്‍ കയറിയാണ് കളക്ട്രേറ്റിലേക്ക് പോയത്. വാഹനത്തില്‍ പോകാനിരുന്ന രാഹുല്‍ മണിക്കൂറുകളായി കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകരുടെ വികാരവും ആവേശവും കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്.
Rahul Gandhi's roadshow in wayanad